മസൂദ് അസർ രോഗി, വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ പോലുമാകില്ല; പാക് വിദേശകാര്യ മന്ത്രി

  • 50
    Shares

പുൽവാമ ഭീകരാക്രമണത്തിന്റെ ആസൂത്രകനും ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുടെ തലവനുമായ മസൂദ് അസർ പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. മസൂദ് അസർ രോഗിയാണെന്നും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നും ഖുറേഷി പറഞ്ഞു.

അസർ പാക്കിസ്ഥാനിലുണ്ട്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീർത്തും മോശമാണ്. വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ പോലുമാകാത്ത അവസ്ഥയാണ് എന്നായിരുന്നു ഖുറേഷിയുടെ വാക്കുകൾ.

അസറിനെതിരെ ശക്തമായ തെളിവുകളുണ്ടെങ്കിൽ അസറിനെതിരെ നടപടിയെടുക്കുന്ന കാര്യം പാക്കിസ്ഥാൻ ആലോചിക്കാമെന്നും ഖുറേഷി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *