ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതിൽ അഴിമതി; മിഷേൽ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു

Loading...

2022 ഫുട്‌ബോൾ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ യുവേഫ മുൻ പ്രസിഡന്റും ഫുട്‌ബോൾ ഇതിഹാസവുമായ മിഷേൽ പ്ലാറ്റിനി അറസ്റ്റിൽ. ചൊവ്വാഴ്ച വൈകുന്നേരം പാരീസിൽ വെച്ചാണ് പ്ലാറ്റിനി അറസ്റ്റിലായത്.

ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രഞ്ച് മുൻ പ്രസിഡന്റ് നിക്കോളാസ് സർക്കോസിയുടെ സെക്രട്ടറി ജനറലിനെയും ചോദ്യം ചെയ്യും. ഖത്തറിന് ലോകകപ്പ് വേദി നൽകിയതിൽ അഴിമതി നടന്നതായി ഫ്രഞ്ച് മാധ്യമമായ മീഡിയാ പാർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഴിമതി നടന്നതായി സ്ഥിരീകരിക്കുകയും പ്ലാറ്റിനിയുടെ ഇടപെടലുണ്ടെന്ന് വ്യക്തമായതും.

വേദി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പിൽ പ്ലാറ്റിനി ഇടപെട്ടതായാണ് റിപ്പോർട്ട്. ചൈനയെ മറികടന്നാണ് ലോകകപ്പ് വേദി ഖത്തർ സ്വന്തമാക്കിയത്. നിക്കോളാസ് സർക്കോസിയാണ് ഖത്തറിന് വേദി നൽകാൻ പ്ലാറ്റിനിയോട് ഇടപെടാൻ ആവശ്യപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *