സൗന്ദര്യ മത്സരത്തിലെ ഫലപ്രഖ്യാപനം; വിധി കേട്ടതോടെ കിരീട ജേതാവ് ബോധംകെട്ടുവീണു

  • 14
    Shares

സൗന്ദര്യമത്സരത്തിനിടെ വിജയി ആയപ്പോൾ ജേതാവ് ബോധം കെട്ടുവീണു. മ്യാൻമറിൽ നടന്ന മിസ് ഗ്രാൻഡ് ഇന്റർനാഷണൽ മത്സരത്തിന്റെ ഫൈനലിലാണ് നാടകീയ സംഭവങ്ങൾ. കിരീടം നേടിയ മിസ് പരാഗ്വേ സുന്ദരി ക്ലാസ സോസയാണ് വിധി പ്രഖ്യാപനം വന്നതോടെ ബോധം കെട്ടുവീണത്.

അവസാന രണ്ട് സ്ഥാനക്കാരായിരുന്നു ക്ലാര സോസയും ഇന്ത്യൻ സുന്ദരി മീനാക്ഷി ചൗധരിയും. ഇവർ രണ്ട് പേരും കൈ പിടിച്ചു നിൽക്കുമ്പോഴാണ് ജേതാവിനെ പ്രഖ്യാപിച്ചത്. തന്റെ പേര് പറഞ്ഞു കേട്ടതോടെ ഇവർ ബോധം കെട്ട് സ്‌റ്റേജിൽ വീഴുകയായിരുന്നു.

പരിഭ്രാന്തയായ മീനാക്ഷി ക്ലാരയെ താങ്ങിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സംഘാടകർ ഓടിയെത്തി പരിചരണം തുടങ്ങി. എന്നാൽ അൽപ്പസമയത്തിനകം ക്ലാര ബോധം വീണ്ടെടുക്കുകയും ചെയ്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *