മിസ് മെക്‌സിക്കോ വനേസ പോൺസ് ഡി ലിയോണ ലോക സുന്ദരി

  • 3
    Shares

ലോകസുന്ദരിയായി മിസ് മെക്‌സിക്കോയായ വനേസ പോൺസ് ഡി ലിയോണിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ ലോക സുന്ദരി ഇന്ത്യയുടെ മാനുഷി ചില്ലാർ വനേസയെ കിരീടം അണിയിച്ചു. 118 പേരെ പിന്തള്ളിയാണ് വനേസ ലോകസുന്ദരി പട്ടത്തിലേക്ക് എത്തിയത്.

ചൈനയിലെ സാന്യയിലാണ് മത്സരം നടന്നത്. മെക്‌സിക്കോയിൽ നിന്ന് ഇതാദ്യമായാണ് ഒരാൾ ലോകസുന്ദരി പട്ടം സ്വന്തമാക്കുന്നത്. മിസ് തായ്‌ലാൻഡ് നിക്കോലിൻ പിപാച ലിസ്‌നുകൻ ഫസ്റ്റ് റണ്ണർ അപ്പായി. മിസ് ഇന്ത്യ അനുക്രീതി വാസിന് ആദ്യ 12ൽ ഇടം നേടാനായില്ല.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *