കാശ്മീര്‍ പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത ആവശ്യമില്ലെന്ന് മോദി; ട്രംപുമായി കൂടിക്കാഴ്ച നടത്തി

ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഫ്രാൻസിലെ ബിയാറിറ്റ്‌സിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കാശ്മീർ വിഷയം ഇരുനേതാക്കളുടെയും ചർച്ചയിൽ വിഷയമായി

കാശ്മീർ പ്രശ്‌നപരിഹാരത്തിന് മറ്റൊരു രാജ്യത്തിന്റെയും മധ്യസ്ഥത ആവശ്യമില്ലെന്ന് നരേന്ദ്രമോദി ആവർത്തിച്ചു. ഇന്ത്യക്കും പാക്കിസ്ഥാനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്‌നം മാത്രമാണെന്ന് മോദി പറഞ്ഞു.

മോദിയുമായുള്ള കൂടിക്കാഴ്ചയിൽ വിഷയം ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. നേരത്തെ പലതവണ കാശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *