ധോണി, നിങ്ങളൊരു നാണം കെട്ട പുറത്താകൽ അർഹിക്കുന്നു; അധിക്ഷേപവുമായി പാക്കിസ്ഥാൻ മന്ത്രി

ലോകകപ്പിൽ ഇന്ത്യ സെമിയിൽ ന്യുസിലാൻഡിനോട് തോറ്റ് പുറത്തായതിന് പിന്നാലെ മഹേന്ദ്ര സിംഗ് ധോണിയെ അധിക്ഷേപിച്ച് പാക്കിസ്ഥാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി. പാക്കിസ്ഥാനികളുടെ പ്രണയം ന്യൂസിലാന്‍ഡിനോടാണെന്ന് ചൗധരി ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ ധോണി നിങ്ങളൊരു നാണം കെട്ട പുറത്താകല്‍ അര്‍ഹിക്കുന്നുവെന്ന ട്വീറ്റ് റീ ട്വീറ്റ് ചെയ്യുകയായിരുന്നു.

നേരത്തെ ധോണി ഇതിഹാസമാണെന്ന് ഷുഹൈബ് അക്തർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ധോണിയെ അധിക്ഷേപിച്ച് പാക് മന്ത്രി രംഗത്തുവന്നത്. ദക്ഷിണാഫ്രിക്കക്ക് എതിരായ മത്സരത്തിൽ ഗ്ലൗസിൽ ധോണി സൈനിക ചിഹ്നം ഉപയോഗിച്ചതിനെ വിമർശിച്ചും ചൗധരി രംഗത്തുവന്നിരുന്നു. ധോണി ക്രിക്കറ്റ് കളിക്കാനാണ് അല്ലാതെ യുദ്ധത്തിനല്ല ഇംഗ്ലണ്ടിൽ പോയതെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *