മ്യാൻമറിൽ അണക്കെട്ട് തകർന്നു; ആയിരക്കണക്കിന് വീടുകൾ വെള്ളത്തിനടിയിൽ

  • 18
    Shares

മ്യാൻമറിലെ ബാഗോ പ്രവിശ്യയിലെ സവൂർ ഷൗങ് അണക്കെട്ട് തകർന്നു. തിങ്കളാഴ്ച മുതൽ സംഭരണശേഷി പരമാവധി കവിഞ്ഞ് അണക്കെട്ടിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു. എന്നിട്ടും ആശങ്ക വേണ്ടെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ബുധനാഴ്ചയാണ് അണക്കെട്ടിന്റെ സ്പിൽവേ തകർന്ന് വെള്ളം കുത്തിയൊഴുകിയത്.

നൂറോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ആറ് പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ആയിരക്കണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങി. നിരവധി പേരെ കാണാതായി.

 


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *