പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് പത്ത് വർഷം തടവുശിക്ഷ; മകൾക്ക് ഏഴ് വർഷവും

  • 7
    Shares

അഴിമതി കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനും മകൾക്കും തടവുശിക്ഷ. നവാസ് ശരീഫിന് പത്ത് വർഷവും മകൾ മറിയം ശരീഫിന് ഏഴ് വർഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്.

നാല് അഴിമതി കേസുകളിൽ ഒന്നിന്റെ ശിക്ഷാവിധിയാണ് ഇന്ന് വന്നത്. ലണ്ടനിലെ അവൈൻഫീൽഡ് ഹൗസിലുള്ള നാല് ഫ്‌ളാറ്റുകളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് കുറ്റക്കാരനായി കോടതി കണ്ടെത്തിയത്

വിധി നീട്ടി വെക്കാൻ ശെരീഫ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇതു തള്ളിക്കളയുകയായിരുന്നു. നിലവിൽ ശരീഫും മകൾ മറിയവും ഭാര്യ കുൽസും ലണ്ടനിലാണുള്ളത്. നവാസിന്റെ ചികിത്സക്കായാണ് ഇവർ ലണ്ടനിൽ കഴിയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *