പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ ബീഗം ഖുൽസും അന്തരിച്ചു

  • 17
    Shares

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ ബീഗം ഖുൽസും അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിലാണ് അന്ത്യം. രണ്ട് മാസത്തിലധികമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഖുൽസും ജീവൻ നിലനിർത്തിയിരുന്നത്. ഭാര്യയുടെ നില അതീവ ഗുരുതരമായി തുടരുന്ന അവസ്ഥയിലാണ് നവാശ് ശരീഫ് പാക്കിസ്ഥാനിലേക്ക് തിരികെയെത്തിയതും അറസ്റ്റിലായതും.

നിലവിൽ തടവിൽ കഴിയുന്ന നവാസ് ശരീഫിന് ഭാര്യയുടെ അന്തിമ ചടങ്ങിൽ പങ്കെടുക്കാനായി പരോൾ ലഭിച്ചേക്കും. അറസ്റ്റ് വരിക്കാനായി പാക്കിസ്ഥാനിലേക്ക് പോകും മുമ്പ് നവാസ് ശരീഫ് ചികിത്സയിൽ കഴിയുന്ന ഭാര്യയോട് വിടപറയുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *