ആരോഗ്യനില വഷളായി; നവാസ് ഷെരീഫിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

  • 12
    Shares

സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പത്ത് വർഷം ജയിൽ ശിക്ഷ അനുഭവിക്കുന്ന പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്

ഹൃദയസംബന്ധമായ രോഗത്തെ തുടർന്നാണ് ഷെരീഫിനെ ആശുപത്രിയിലേക്ക് നീക്കിയത്. ഇസിജിയിൽ കണ്ട വ്യതിയാനത്തിന്റെയും രക്തപരിശോധനാ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ പാക് സർക്കാർ തീരുമാനിക്കുകയായിരുന്നു

ഇസ്ലാമാബാദിലെ പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ഷെരീഫിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സക്കായി വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *