യൂറോപ്യൻ മണ്ണിൽ നിന്നും ഇന്ത്യൻ, അഫ്രിക്കൻ നുഴഞ്ഞുകയറ്റക്കാരെ ഇല്ലാതാക്കും; ന്യൂസിലാൻഡ് ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദി

  • 22
    Shares

യൂറോപ്യൻ മണ്ണിൽ നിന്നും ഇന്ത്യ, അഫ്രിക്ക, തുർക്കിഷ് സെമറ്റിക്, റോമ നുഴഞ്ഞുകയറ്റക്കാരെ മുഴുവൻ ഇല്ലാതാക്കുമെന്ന് ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം നടത്തിയ ബ്രണ്ടൻ ടെറന്റ്. ഓൺലൈനിൽ പോസ്റ്റ് ചെയ്ത മാനിഫെസ്റ്റോയിലാണ് വലതുപക്ഷ തീവ്രവാദിയായ ഇയാൾ ഇക്കാര്യം പറയുന്നത്. ദ ഗ്രേറ്റ് റീപ്ലേയ്‌സമെന്റ് എന്നാണ് മാനിഫെസ്റ്റോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്.

ഞങ്ങളുടെ ആളുകളല്ലെങ്കിൽ, എന്നിട്ടും ഞങ്ങളുടെ മണ്ണിൽ ജീവിക്കുന്നുണ്ടെങ്കിൽ അവരെ നീക്കം ചെയ്തിരിക്കും എന്ന് മാനിഫെസ്റ്റോയിൽ പറയുന്നു. 74 പേജുള്ള മാനിഫെസ്റ്റോയിൽ കൂടുതലും മുസ്ലിം വിരുദ്ധ പരാമർശങ്ങളാണ്. മുസ്ലിങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്തേണ്ടതിനെ കുറിച്ചും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനെ കുറിച്ചും ഇയാൾ പറയുന്നുണ്ട്.

വെള്ളക്കാരുടെ പ്രതീകമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയാണ് ടെറന്റ് ഉയർത്തിക്കാട്ടുന്നത്. നോർവീജിയയിൽ കൂട്ടക്കൊല നടത്തിയ ആൻഡ്രേസ് ബ്രീവിക്കുമായി ആശയം പങ്കുവെച്ചിരുന്നുവെന്നും ബ്രിവീക്കിന്റെ അനുഗ്രഹത്തോടെയാണ് ആക്രമണം നടത്തുന്നതെന്നും ഇയാൾ പറയുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *