ഭീകാരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ന്യൂസിലാൻഡ് പ്രധാനമന്ത്രി കാണാനെത്തിയത് ഹിജാബ് ധരിച്ച്

  • 93
    Shares

ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാഗംങ്ങളെ ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി ജസീന്ത ആർഡൻ നേരിട്ടെത്തി. ഹിജാബ് ധരിച്ചാണ് ഇരകളുടെ ബന്ധുക്കളെ കാണുന്നതിനായി ജസീന്ത എത്തിയത്.

വലതുപക്ഷ തീവ്രവാദികളാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നമസ്‌കാരത്തിനിടെ ആക്രമണം നടത്തിയത്. വലതുപക്ഷ തീവ്രവാദികളുടെ വംശീയ വെറിക്കുള്ള മറുപടി കൂടിയായിരുന്നു ഹിജാബ് ധരിച്ചെത്തിയതിലൂടെ ജസീന്ത നൽകിയത്.

ന്യൂസിലാൻഡിൽ തോക്ക് ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. മുഖ്യപ്രതി ബ്രണ്ടൻ ടെറന്റിനെതിരെ കൊലക്കേസ് ചുമത്തിയതായും ഇവർ അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *