നിസ്‌കാരനിര കൊണ്ട് ന്യൂസിലാൻഡ് എംബ്ലം; ലോകം കീഴടക്കിയ ചിത്രത്തിന് പിന്നിൽ

  • 786
    Shares

ക്രൈസ്റ്റ് ചർച്ചിൽ 50 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിൽ ഒരേ മനസ്സുമായി ഇരകൾക്കൊപ്പം നിൽക്കുകയാണ് ന്യൂസിലാൻഡ് എന്ന രാജ്യവും ജനങ്ങളും. വലതുപക്ഷ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാൻ ന്യൂസിലാൻഡ് പ്രധാനമന്ത്രി എത്തിയത് ഹിജാബ് ധരിച്ചാണ്. ഇതിന് തൊട്ടുപിന്നാലെയാണ് നിസ്‌കാര നിര കൊണ്ട് ന്യൂസിലാൻഡ് എംബ്ലം വരച്ച് കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

നമസ്‌കാരത്തിനായി നിരയായി നിൽക്കുന്ന ഇസ്ലാം മതവിശ്വാസികളെ ന്യൂസിലാൻഡ് ഔദ്യോഗിക ചിഹ്നമായ സിൽവർ ഫേൺ ഫ്‌ളാഗിൽ ചിത്രീകരിക്കുന്നതാണ് ചിത്രം. ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം നായകൻ കെയ്ൻ വില്യംസിന്റെ ഫാൻ പേജ് ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ ലോകവ്യാപകമായി ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

സിംഗപ്പൂരുകാരായ കെയ്റ്റ് ലീയാണ് പക്ഷേ ഈ ഡിസൈൻ ഉണ്ടാക്കിയത്. ഭീകരാക്രമണത്തിന് പിന്നാലെ മാർച്ച് 16നാണ് അദ്ദേഹം ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. നീചമായ രീതികൾക്ക് വേണ്ടി ഒന്നിക്കു എന്ന ആഹ്വാനവുമായാണ് ലീ ചിത്രം പോസ്റ്റ് ചെയ്തത്.

In remembrance of the innocent who has fallen… Let's unite in the face of bigotry. #hellobrother #newzealand…

Posted by Keith Lee on Saturday, 16 March 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *