കൊലയാളികളല്ല, വെടിയേറ്റുവീണ അഭയാർഥികളാണ് നാടിന്റെ അവകാശികൾ; ന്യൂസിലാൻഡ് മുസ്ലിം പള്ളി വെടിവെപ്പിൽ പ്രധാനമന്ത്രി
ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 49ലേക്ക് എത്തിയതായി റിപ്പോർട്ടുകൾ. മുപ്പതോളം പേർക്ക് വെടിവെപ്പിൽ പരുക്കേറ്റിട്ടുണ്ട്. വലതുപക്ഷ തീവ്രവാദികളാണ് പള്ളികളിൽ ആക്രമണം നടത്തിയത്. സംഭവത്തിൽ ഒരു സ്ത്രീ അടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെടിവെപ്പിനെ ശക്തമായി അപലപിച്ച് ന്യുസിലാൻഡ് പ്രധാനമന്ത്രി ജെസീന്ത ആർഡൻ രംഗത്തുവന്നു. വെടിവെപ്പ് നടത്തിയ ന്യൂസിലാൻഡുകാരല്ല, വെടിയേറ്റുവീണ അഭയാർഥികളാണ് ഈ നാടിന്റെ യഥാർഥ അവകാശികളെന്ന് പ്രധാനമന്ത്രി പറഞ്ഞു. ന്യൂസിലാൻഡിന്റെ കറുത്ത ദിനമാണിതെന്നും അവർ കൂട്ടിച്ചേർത്തു