ന്യൂസിലാൻഡിലെ മുസ്ലിം പള്ളികളിൽ വെടിവെപ്പ്; നിരവധി പേർ കൊല്ലപ്പെട്ടു, കറുത്ത ദിനമെന്ന് പ്രധാനമന്ത്രി

  • 89
    Shares

ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ മുസ്ലിം പള്ളികളിലുണ്ടായ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വെള്ളിയാഴ്ച നമസ്‌കാരത്തിനെത്തിയ ആളുകൾക്ക് നേരെയാണ് വെടിവെപ്പ് നടന്നത്. സൈനികന്റെ വേഷത്തിലെത്തിയവർ പ്രാർഥന നടത്തുന്നവർക്കെതിരെ നിറയൊഴിക്കുകയായിരുന്നു. ഡീൻസ് അവന്യുവിലെയും ലിൻവുഡ് അവന്യുവിലെയും പള്ളികളിലാണ് ആക്രമണം നടന്നത്.

സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. കൂടുതൽ അക്രമികൾ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടോയെന്ന തെരച്ചിലിലാണ് പോലീസ്. ന്യൂസിലാൻഡിന്റെ കറുത്ത ദിനങ്ങളിലൊന്ന് എന്നാണ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ സംഭവത്തിൽ പ്രതികരിച്ചത്. അക്രമികൾക്ക് ന്യൂസിലാൻഡിൽ സ്ഥാനമുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു

ന്യൂസിലാൻഡ് പരമ്പരക്കെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങളും വെടിവെപ്പ് നടന്ന പള്ളിക്ക് സമീപത്തുണ്ടായിരുന്നു. എന്നാൽ താരങ്ങൾ സുരക്ഷിതരാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *