ന്യൂസിലാൻഡ് മുസ്ലിം പള്ളികളിലെ വെടിവെപ്പ്: ഒമ്പത് ഇന്ത്യക്കാരെ കാണാതായെന്ന് സ്ഥിരീകരണം
ന്യൂസിലാൻഡിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ വെടിവെപ്പിൽ കാണാതായവരിൽ ഒമ്പത് ഇന്ത്യക്കാരുമുണ്ടെന്ന് സ്ഥിരീകരണം. ന്യൂസിലാൻഡിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. ഇവരെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
വലതുപക്ഷ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ 49 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. കാണാതായ ഇന്ത്യക്കാരെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്ന് സഞ്ജീവ് കോഹ്ലി പറഞ്ഞു