അസ്സലാമു അലൈക്കും: ന്യൂസിലാൻഡ് പാർലമെന്റിൽ പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത് അറബ് ആശംസാ വചനത്തോടെ

  • 115
    Shares

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ഹിജാബ് ധരിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ കാണാനെത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ ജസീന്ത ആർഡൻ വീണ്ടും സമൂഹ മാധ്യമങ്ങളിലടക്കം താരമാകുകയാണ്. ഭീകരാക്രമണം നടത്തിയാളെ പേരില്ലാത്തവൻ ആയി താൻ കണക്കാക്കുമെന്ന് ജസീന്ത ആർഡൻ പാർലമെന്റിൽ പറഞ്ഞു.

അറബ് ആശംസാ വചനമായ അസ്സലാമു അലൈക്കും എന്ന അഭിസംബോധനയോടു കൂടിയാണ് ജസീന്ത തന്റെ പ്രസംഗം ആരംഭിച്ചത്. ഭീകരാക്രമണത്തിൽ മരിച്ച ഇരകളുടെ പേരാണ് ലോകം വിളിച്ചുപറയേണ്ടത്. അല്ലാതെ അക്രമിയുടേതല്ലെന്ന് ജസീന്ത പറഞ്ഞു. ന്യൂസിലാൻഡ് നിയമത്തിന്റെ സർവശക്തിയും ഉപയോഗിച്ച് അക്രമിയെ നേരിടും.

ഭീകരാക്രമണം നടത്തിയ ബ്രണ്ടൻ ടെറന്റ് തനിക്ക് അഭിഭാഷകൻ വേണ്ടെന്ന് കോടതിയിൽ പറഞ്ഞിരുന്നു. ഇതിൽ തനിക്ക് ആശങ്കയുണ്ടെന്നും ജസീന്ത പ്രതികരിച്ചു. ടെറന്റ് തന്റെ വലതുപക്ഷ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള അവസരമായി ഇതിനെ മുതലെടുക്കും. അതാണ് അയാൾ ലക്ഷ്യമിടുന്നതെങ്കിൽ മാധ്യമങ്ങൾ അയാളുടെ വാക്കുകൾ പ്രചരിപ്പിക്കരുതെന്നും ന്യൂസിലാൻഡ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *