ന്യൂസിലാൻഡ് ഭീകരാക്രമണം: ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി സൂചന

Loading...
  • 17
    Shares

ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ വലതുപക്ഷ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി സൂചന. അതേസമയം വിവരം സ്ഥിരീകരിച്ചിട്ടില്ല. ന്യൂസിലാൻഡ് അധികൃതരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കൃത്യമായ വിവരം ലഭ്യമായതിന് ശേഷം വിശദാംശങ്ങൾ നൽകാമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലുള്ളത്. ഭീകരാക്രമണത്തിന് ശേഷം ഒമ്പത് ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ലെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

49 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇരുപത് പേർക്ക് പരുക്കേറ്റു. മുസ്ലിം വിരുദ്ധ മനോഭാവം സൂക്ഷിച്ചിരുന്ന വലതുപക്ഷ തീവ്രവാദിയായ ഓസ്‌ട്രേലിയൻ പൗരനാണ് ആക്രമണം നടത്തിയവരിൽ ഒരാൾ. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇയാൾ ലൈവായി സമൂഹ മാധ്യമങ്ങൾ വഴി വിടുകയും ചെയ്തിരുന്നു. പോയിന്റ് ബ്ലാങ്കിൽ നിരവധി പേരെ വെടിവെച്ച് വീഴ്ത്തുന്ന ദൃശ്യങ്ങളാണ് ഇയാൾ ലൈവായി പുറത്തുവിട്ടത്.

ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിലാണ് അക്രമികൾ വെടിയുതിർത്തത്. വെള്ളിയാഴ്ച നമസ്‌കാരത്തിനായി പള്ളിയിൽ ഒത്തുകൂടിയവർക്ക് നേരെയായിരുന്നു ആക്രമണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *