ഇമ്രാൻ ഖാനെ അവഗണിച്ച് അമേരിക്ക; പാക് പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണമില്ല

അമേരിക്കൻ സന്ദർശനത്തിനെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വാഷിംങ്ടണിൽ തണുത്ത സ്വീകരണം. വിദേശ രാജ്യങ്ങളുടെ ഭരണത്തലവൻമാർ രാജ്യത്ത് എത്തുമ്പോൾ സ്വീകരിക്കാൻ സർക്കാർ ഉന്നത പ്രതിനിധികൾ വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ ഇമ്രാനെ സ്വീകരിക്കാനായി ട്രംപ് ഭരണകൂടത്തിലെയോ ഉദ്യോഗസ്ഥരിലെ ഉന്നതരോ ആരും തന്നെയുണ്ടായിരുന്നില്ല. പേരിന് ഒരു യു എസ് ഉദ്യോഗസ്ഥൻ മാത്രമാണ് പ്രോട്ടോക്കോളിന് ഇമ്രാനെ സ്വീകരിക്കാനെത്തിയത്.

പാക് സ്ഥാനപതി ആസാദ് എം ഖാനും ഇമ്രാനെ സ്വീകരിക്കാനെത്തിയിരുന്നു. കൂടാതെ പാക് വംശജരായ ആളുകളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ചാർട്ടേഡ് വിമാനം ഒഴിവാക്കി ഖത്തർ എയർവേയ്‌സിലാണ് ഇമ്രാൻ അമേരിക്കയിലേക്ക് തിരിച്ചത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണിത്. അമേരിക്കയിലെ പാക് സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലാകും ഇമ്രാൻ താമസിക്കുക

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് ഇമ്രാന്റെ സന്ദർശനത്തിലെ മുഖ്യ അജണ്ട. പാക് സൈനിക മേധാവി, വിദേശകാര്യ മന്ത്രി, ഐഎസ്എ മേധാവി എന്നിവർ ഇമ്രാനൊപ്പമുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *