നാദിയ മുറാദ്, ഡെന്നിസ് മുക്‌വേഗിനും സമാധാനത്തിനുള്ള നൊബേൽ

  • 9
    Shares

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. നാദിയ മുറാദ്, ഡെന്നിസ് മുക് വേഗ് എന്നിവർ പുരസ്‌കാരം പങ്കിടും. ലൈംഗികാതിക്രമങ്ങളെ യുദ്ധമുറയാക്കി ഉപയോഗിക്കുന്നതിനെതിരായ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. സ്വജീവൻ പോലും തൃണവത്കരിച്ചാണ് ഇരുവരും ഇരകൾക്കായി പ്രവർത്തിച്ചതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.

ഐഎസിന്റെ പിടിയിൽപ്പെട്ട് ക്രൂരപീഡനങ്ങൾക്ക് ഇരയായ യസീദി സ്ത്രീകളിൽ ഒരാളാണ് നാദിയ മുറാദ്. 2014ലാണ് നാദിയയെ ഐഎസ് തട്ടിക്കൊണ്ടുപോയത്. 2017ൽ നാദിയ മോചിപ്പിക്കപ്പെട്ടു. ഇതിന് ശേഷം യുദ്ധത്തിൽ ഇരകളായവർക്കായി പ്രവർത്തിച്ചു. മനുഷ്യാവകാശ പ്രവർത്തക എന്ന നിലയിൽ യു എൻ അംബാസഡറാണ് നാദിയ.

കോംഗോയിൽ നിന്നുള്ള സാമൂഹ്യപ്രവർത്തകനാണ് ഡെന്നിസ് മുക് വേഗ്. പൻസി ഹോസ്പിറ്റലിന്റെ സ്ഥാപകനും ഡയറക്ടറുമാണ് അദ്ദേഹം. കോംഗോ ആഭ്യന്തരയുദ്ധ കാലത്ത് ഇരയായ സ്ത്രീകൾക്ക് വേമഅടി നടത്തിയ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *