ശ്രീലങ്കയിലെ തമിഴ് മേഖലയായ മന്നാറിൽ 151 പേരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി
ശ്രീലങ്കയിൽ തമിഴ് പുലികളും സൈന്യവും തമ്മിൽ ആഭ്യന്തര യുദ്ധം നടന്ന മേഖലയായ മന്നാർ ജില്ലയിൽ 151 പേരുടെ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇതിൽ 14 എണ്ണം കുട്ടികളുടേതാണ്. മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിച്ച സ്ഥലമാണോ ഇതെന്ന് സ്ഥിരീകരിക്കുന്നതിനായുള്ള പരിശോധനകൾ നടക്കുകയാണ്
സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് കഴിഞ്ഞ മാർച്ചിൽ ചില അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടത്. തുടർന്ന് അധികൃതർ പ്രദേശത്ത് ഖനനം നടത്തുകയും കൂടുതൽ അസ്ഥികൂടങ്ങൾ കണ്ടെത്തുകയുമായിരുന്നു.
ആഭ്യന്തര യുദ്ധം നടക്കുന്ന സമയത്ത് നിരവധി പേരെ കാണാതായതായി പരാതി ഉയർന്നിരുന്നു. യുദ്ധത്തിനിടെ 25,000 പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2009 വരെ മന്നാർ അടക്കമുള്ള പ്രദേശങ്ങൾ എൽ ടി ടി ഇയുടെ നിയന്ത്രണത്തിലായിരുന്നു.