ബിൻ ലാദന്റെ മകൻ വിവാഹിതനായി; വധു വേൾഡ് ട്രേഡ് സെന്റർ തകർത്ത ഭീകരന്റെ മകൾ
അൽ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ വിവാഹിതനായി റിപ്പോർട്ടുകൾ. ഗാർഡിയനാണ് വാർത്ത നൽകുന്നത്. 2001ൽ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരൻ മുഹമ്മദ് അത്തയുടെ മകളെയാണ് ഹംസ വിവാഹം ചെയ്തത്.
ഒസാമയുടെ കുടുംബത്തെ ഉദ്ധരിച്ചാണ് ഗാർഡിയൻ വാർത്ത നൽകുന്നത്. ഒസാമയുടെ അർധസഹോദരങ്ങളായ അഹമ്മദും ഹസനും ഇതുസംബന്ധിച്ച സ്ഥിരീകരണം നൽകുന്നു. ഇവർ എവിടെയാണ് ജീവിക്കുന്നത് അറിയില്ലെന്നും അഫ്ഗാനിസ്ഥാനിൽ എവിടെയോ ആയിരിക്കുമെന്നും അർധ സഹോദരങ്ങൾ പറയുന്നു
ഹംസ അടുത്തിടെ അൽഖ്വയ്ദ തലവനായി ചുമതലയേറ്റിരുന്നു. ഒസാമയുടെ മരണത്തിന് പകരം വീട്ടാൻ ഹംസ തയ്യാറെടുക്കുന്നതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു