പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നു; ഇമ്രാൻ പ്രധാനമന്ത്രി പദത്തിലേക്ക്
പാക്കിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നു. ഇമ്രാൻ ഖാന്റെ തെഹ് രീകെ ഇൻസാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതോടെ ഇമ്രാൻ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമെന്ന് ഉറപ്പായി
കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കിലും ഇമ്രാൻ തന്നെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തും. 251 സീറ്റുകളിലെ ഫലമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 110 സീറ്റുകളാണ് ഇമ്രാന്റെ പാർട്ടി സ്വന്തമാക്കിയത്.
ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ അന്നു രാത്രി തന്നെ വന്നിരുന്നുവെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലം പ്രഖ്യാപിച്ചതോടെ സർക്കാരുണ്ടാക്കാൻ ഇമ്രാൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്
272 സീറ്റുകളുള്ള നാഷണൽ അസംബ്ലിയിൽ കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 137 സീറ്റുകളാണ്. മറ്റ് കക്ഷികളുടെ പിന്തുണയോടു കൂടി മാത്രമേ ഇമ്രാന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താനാകു