തെഹ്‌രീക് ഇ ഇൻസാഫ് ഏറ്റവും വലിയ ഒറ്റകക്ഷി; ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിലേക്ക്

  • 11
    Shares

പാക്കിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ല. ഇമ്രാൻ ഖാന്റെ തെഹ് രീകെ ഇ ഇൻസാഫ്(പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായി. 272ൽ 120 സീറ്റുകളാണ് പിടിഐക്കുള്ളത്. നവാസ് ശരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗ് 58 സീറ്റുമായി രണ്ടാം സ്ഥാനത്തും ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി 33 സീറ്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു

ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പുലർച്ചെ രണ്ട് മണിക്ക് ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് ഉച്ചയോടെ മാത്രമേ ഫലപ്രഖ്യാപനമുണ്ടാകു എന്നാണ് അറിയന്നത്.

ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമെന്നാണ് അറിയുന്നത്. കേവല ഭൂരിപക്ഷത്തിനായി 137 സീറ്റുകളാണ് വേണ്ടത്. അതിനിടെ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് പാക്കിസ്ഥാൻ മുസ്ലിം ലീഗ് രംഗത്തുവന്നിട്ടുണ്ട്. പാർട്ടി അനുയായികളോട് തെരിവുലിറങ്ങാൻ ഇവർ ആഹ്വാനം നൽകി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *