പാക് ഉദ്യോഗസ്ഥൻ കുവൈത്ത് പ്രതിനിധിയുടെ പഴ്‌സ് അടിച്ചുമാറ്റി; ദൃശ്യങ്ങൾ പുറത്തായി

  • 24
    Shares

പാക്കിസ്ഥാനെ നാണം കെടുത്തി ഉദ്യോഗസ്ഥന്റെ മോഷണം. നിക്ഷേപ പദ്ധതി ചർച്ചക്കായി പാക്കിസ്ഥാനിലെത്തിയ കുവൈത്ത് പ്രതിനിധിയുടെ പഴ്‌സ് മുതിർന്ന പാക് ഉദ്യോഗസ്ഥൻ അടിച്ചുമാറ്റുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. ഡോൺ മാധ്യമമാണ് ദൃശ്യവും വാർത്തയും പുറത്തുവിട്ടത്.

ചർച്ചയ്ക്ക് ശേഷം കുവൈത്ത് സംഘത്തിലെ ഒരാൾ തന്റെ പഴ്‌സ് മറന്നുവെച്ച് പുറത്തേക്ക് പോയി. ഉടനെ പാക്കിസ്ഥാന്റെ ഉദ്യോഗസ്ഥൻ ഈ പഴ്‌സ് എടുത്ത് തന്റെ പോക്കറ്റിലാക്കുന്നതാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങൾ വൈറലായതോടെ ഉദ്യോഗസ്ഥനിൽ നിന്ന് പാക് അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്.

പാക് ഉദ്യോഗസ്ഥനെതിരെ കുവൈത്ത് പ്രതിനിധി പരാതി നൽകുകയും ചെയ്തു. പഴ്‌സിനായി ഇവർ കുറേ നേരം തിരച്ചിൽ നടന്നിരുന്നു. ചിലരെ ചോദ്യം ചെയ്യുകയുമുണ്ടായി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പാക് ഉദ്യോഗസ്ഥന്റെ നാണംകെട്ട മോഷണം കണ്ടെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *