പനാമ കേസിൽ ശിക്ഷ താത്കാലികമായി റദ്ദ് ചെയ്തു; ശരീഫും മകളും ജയിൽമോചിതരാകും

  • 8
    Shares

പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനെയും മകൾ മറിയം ശരീഫിനെയും മരുമകൻ മുഹമ്മദ് സഫ്ദാറിനെയും ജയിലിൽ നിന്ന് വിട്ടയക്കും. ശിക്ഷ തത്കാലത്തേക്ക് റദ്ദ് ചെയ്ത് കോടതി ഉത്തരവിട്ടു. അടുത്ത മണിക്കൂറുകളിൽ തന്നെ മൂന്ന് പേരും ജയിൽ വിമുക്തരാകുമെന്നാണ് അറിയുന്നത്.

മൂന്ന് പേരും നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി നടപടി. ഹർജി പ്രോത്സാഹിപ്പിക്കരുതെന്ന് സർക്കാർ അഭിഭാഷകന്റെ വാദം കോടതി തള്ളുകയായിരുന്നു. പുറത്തിറങ്ങുന്നതിനായി മൂന്ന് പേരും അഞ്ച് ലക്ഷം രൂപ വീതം കെട്ടിവെക്കാനും കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *