സൂര്യനെ ലക്ഷ്യം വെച്ച് പാർക്കർ കുതിച്ചു; സൗരവാതത്തിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം

  • 9
    Shares

സൂര്യനെ ലക്ഷ്യമാക്കി നാസയുടെ പാർക്കർ സോളാർ പ്രോബ് കുതിച്ചു തുടങ്ങി. കേപ്കാനവറൽ എയർഫോഴ്‌സ് സ്‌റ്റേഷനിൽ നിന്നാണ് പാർക്കറിനെ വഹിച്ച് ഡെൽറ്റ ഫോർ റോക്കറ്റ് യാത്ര ആരംഭിച്ചത്. അപകടകരമായ സൗരവാതത്തിന്റെ ദുരൂഹത കണ്ടെത്തി ഭൗമ സുരക്ഷ ഉറപ്പാക്കാനായാണ് നാസയുടെ ലക്ഷ്യം.

സൂര്യനെ ലക്ഷ്യം വെക്കുന്ന ആദ്യ ദൗത്യമാണ് പാർക്കർ സോളാർ പ്രോബ്. സൂര്യന്റെ കൊറോണയിലായിരിക്കും പേടകം ഭ്രമണം ചെയ്യുക. സൂര്യനിൽ നിന്ന് 61 ലക്ഷം കിലോമീറ്റർ അകലെ നിന്നാകും പാർക്കറിന്റെ നിരീക്ഷണം. സൂര്യന്റെ വാതകപടലമായ കൊറോണയിൽ നിന്നാണ് സൗരവാതത്തിന്റെ ഉത്ഭവം. സൗരോപരിതലത്തേക്കാൾ 300 ഇരിട്ടി ചൂടാണ് കൊറോണയിൽ.

ഏഴ് വർഷം നീളുന്ന ദൗത്യമാണ് പാർക്കറിനുള്ളത്. ഇതിനിടെ 24 തവണ പേടകം കൊറോണയെ കടന്നുപോകും. പ്രത്യേക താപകവചം അടക്കം ഒട്ടേറെ സംവിധാനങ്ങൾ ഒരുക്കിയാണ് പേടകം വിക്ഷേപിച്ചിരിക്കുന്നത്. ഭൂമിയിൽ നിന്ന് 500 മടങ്ങ് ശക്തിയുള്ള വികിരണം പ്രതിരോധിക്കാനും ഇതിന് ശേഷിയുണ്ട്. ശാസ്ത്രജ്ഞരുടെ നിഗമന പ്രകാരം 85 ഡിഗ്രി ചൂട് മാത്രമേ പേടകത്തിനുള്ളിൽ അനുഭവപ്പെടുകയുള്ളു

ADVT ASHNAD


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *