ദൈവമുണ്ടെന്ന് തെളിയിക്കു; എന്നാൽ രാജിവെക്കാമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ്

  • 30
    Shares

ദൈവം വിഡ്ഡിയെന്ന് പറഞ്ഞ് വിവാദം വിളിച്ചുവരുത്തിയ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർഡ് വീണ്ടും രംഗത്ത്. ദൈവം ഉണ്ടെന്ന് ആരെങ്കിലും തെളിയിച്ചാൽ താൻ പ്രസിഡന്റ് പദം രാജിവെക്കുമെന്ന് ഡ്യൂട്ടേർഡ് പറഞ്ഞു.

ദാവോ നഗരത്തിൽ നടന്ന ശാസ്ത്ര സാങ്കേതിക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ ഒരു ചിത്രമോ, ദൈവത്തിനൊപ്പമുള്ള സെൽഫിയോ കാണിച്ച് ദൈവമുണ്ടെന്ന് ആരെങ്കിലും തെളിയിച്ചാൽ രാജി വെച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി

ബൈബിളിൽ പാപം എന്ന വിവരണത്തെ വിമർശിച്ചു കൊണ്ടായിരുന്നു ഡ്യൂട്ടേർഡ് ദൈവത്തെ വിഡ്ഡിയെന്ന് വിളിച്ചത്. ആദം പഴം കഴിച്ചപ്പോൾ പാപമുണ്ടായി. അങ്ങനെയാണ് പാപം ഉണ്ടായതെങ്കിൽ ആ ദൈവം വിഡ്ഡിയാണ്. സർവവ്യാപിയായ ഒരു ശക്തിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും എന്നാൽ ഒരു മതത്തിലും തനിക്ക് വിശ്വാസമില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി

പ്രസിഡന്റിനെതിരെ വ്യാപക വിമർശനമാണ് രാജ്യത്തുയരുന്നത്. പ്രതിപക്ഷം രാഷ്ട്രീയ പ്രശ്‌നമായി ഇതുയർത്തി കൊണ്ടുവരുന്നുണ്ട്. ഡ്യൂട്ടേർട് മനോരോഗിയാണെന്ന് മനിലയിലെ ബിഷപ്പ് പറഞ്ഞതും വിവാദമായിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *