ഗർഭച്ഛിദ്രം കൊലയാളിയെ വാടകക്ക് എടുക്കുന്നതിന് സമാനം: ഫ്രാൻസിസ് മാർപാപ്പ

  • 4
    Shares

ഗർഭച്ഛിദ്രത്തിനെതിരെ കടുത്ത നിലപാടുമായി ഫ്രാൻസിസ് മാർപാപ്പ. ഗർഭച്ഛിദ്രം കൊലയാളിയെ വാടകക്ക് എടുക്കുന്നതിന് സമാനമാണെന്ന് മാർപാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യ ജീവനെ വില കുറച്ചു കാണുകയാണിവിടെ. ഗർഭച്ഛിദ്രം നടത്തുകയെന്നാൽ ഒരാളെ ഒഴിവാക്കി പ്രശ്‌നം തീർക്കാൻ വാടക കൊലയാളിയെ ഏർപ്പെടുത്തുന്നതു പോലെയാണ്. ഇത് നീതിയല്ലെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.

ഗർഭച്ഛിദ്രവും യുദ്ധവും ചൂഷണവുമൊക്കെ ആർക്കും ഗുണമില്ലാത്ത സംസ്‌കാരമാണ്. നിഷ്‌കളങ്ക ജീവനെ അടിച്ചമർത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്ന നടപടി എങ്ങനെയാണ് ചികിത്സയും മനുഷ്യത്വപരവുമാകുന്നതെന്നും പോപ് ചോദിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *