ലൈംഗികാരോപണങ്ങൾ ജനങ്ങളെ സഭയിൽ നിന്ന് അകറ്റുന്നു: ഫ്രാൻസിസ് മാർപാപ്പ

  • 8
    Shares

വർധിച്ചുവരുന്ന ലൈംഗികാരോപണങ്ങൾ ജനങ്ങളെ സഭയിൽ നിന്നകറ്റുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. പുതിയ തലമുറയെ ചേർത്തു നിർത്തേണ്ടതുണ്ട്. സഭ മാറ്റത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങൾ സഭ മനസ്സിലാക്കുന്നില്ലെന്ന ചിന്ത യുവാക്കളിൽ ശക്തമാണ്. സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള ആരോപണങ്ങളിലും ലൈംഗികാരോപണങ്ങളിലും കൃത്യമായ മറുപടി സഭ നൽകാത്തതിൽ അവർ അസംതൃപ്തരാണ്.

കൂടുതൽ സുതാര്യമായും സത്യസന്ധതയോടെയും സഭ പ്രതികരിക്കേണ്ടതുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. യുവാക്കളെ അസംതൃപ്തരാക്കുന്ന സാഹചര്യങ്ങളിൽ മാറ്റം കൊണ്ടുവരുത്തേണ്ടതുണ്ട്. ജർമനിയിൽ 1946 മുതൽ 2014 വരെയുള്ള കാലയളവിൽ ബിഷപുമാർ 3677 പേരെ പീഡനത്തിനിരയാക്കിയുണ്ടെന്ന വാർത്തകളുടെ സാഹചര്യത്തിലാണ് മാർപാപ്പയുടെ വാക്കുകൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *