യാതൊരു തെളിവുമില്ലാതെ ഇന്ത്യ കുറ്റപ്പെടുത്തുകയാണ്; അടിച്ചാൽ തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രി

  • 18
    Shares

പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാന് പങ്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കാശ്മീരിലെ അശാന്തിക്ക് പാക്കിസ്ഥാൻ ഉത്തരവാദിയല്ല. ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയാണ്. ഭീകരാക്രമണം കൊണ്ട് പാക്കിസ്ഥാന് എന്ത് ഗുണമാണുള്ളതെന്നും ഇമ്രാൻ ഖാൻ ചോദിച്ചു

പാക്മണ്ണിൽ നിന്നുള്ള ആരും അക്രമം നടത്തരുതെന്നത് പാക് സർക്കാരിന്റെ താത്പര്യമാണ്. പാക്കിസ്ഥാനെ ആക്രമിച്ചാൽ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യൻ സർക്കാർ കരുതുന്നതെങ്കിൽ തെറ്റാണ്. അടിച്ചാൽ പാക്കിസ്ഥാൻ തിരിച്ചടിക്കും. മനുഷ്യരാണ് യുദ്ധം തുടങ്ങി വെക്കുക. പക്ഷേ അതെവിടെക്ക് പോകുമെന്ന് ദൈവത്തിനെ അറിയു. ഇന്ത്യ വിവേകത്തോടെ പെരുമാറണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *