പാരീസിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; നെയ്മറെ കുടുക്കി യുവതിയുടെ പരാതി

നെയ്മർ ഹോട്ടൽ റൂമിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി. മേയ് 15നായിരുന്നു കേസിനാസ്പദമായ സംഭവം.

ബ്രസീലുകാരിയായ യുവതിയോട് പാരീസിലെ ഹോട്ടലിൽ എത്താൻ നെയ്മർ നിർദേശിക്കുകയായിരുന്നു. മദ്യപിച്ച നിലയിലായിരുന്നു നെയ്മർ. സംസാരിച്ചിരിക്കുന്നതിനിടെ അക്രമാസക്തനാകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് യുവതി പറയുന്നു.

എന്നാൽ മകനെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള നീക്കമാണിതെന്ന് നെയ്മറുടെ പിതാവ് ആരോപിച്ചു. പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യമെന്നും പിതാവ് കുറ്റപ്പെടുത്തി. കോപ അമേരിക്ക ടൂർണമെന്റ് തുടങ്ങാനിരിക്കെയാണ് ബ്രസീൽ സൂപ്പർ താരത്തെ കുടുക്കി ബലാത്സംഗ ആരോപണമുയരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *