യുക്രൈനിന്റെ മൂന്ന് പടക്കപ്പലുകൾ റഷ്യ പിടിച്ചെടുത്തു; സംഘർഷം രൂക്ഷമാകുന്നു

Loading...
  • 9
    Shares

മോസ്‌കോയ്ക്ക് സമീപം ക്രിമിയിൽ സമുദ്രഭാഗത്ത് വെച്ച് യുക്രൈന്റെ മൂന്ന് പടക്കപ്പലുകൾ റഷ്യ പിടിച്ചെടുത്തു. കപ്പൽ ജീവനക്കാർക്ക് നേരെ റഷ്യ വെടിയുതിർത്തതായും ജീവനക്കാർക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സമുദ്രാതിർത്തി ലംഘിച്ചതോടെയാണ് സംഘർഷമുണ്ടായതെന്ന് റഷ്യ ആരോപിക്കുന്നു. എന്നാൽ യാതൊരു പ്രകോപനവുമില്ലാതെയാണ് റഷ്യൻ ആക്രമണമെന്ന് യുക്രൈൻ പ്രസിഡന്റ് പെട്രോ പോറോഷൻകോ പ്രതികരിച്ചു.

സുരക്ഷാ കാരണങ്ങളാലാണ് പടക്കപ്പലുകൾ പിടിച്ചെടുത്തതെന്നാണ് റഷ്യയുടെ വിശദീകരണം. പാശ്ചാത്യശക്തികളുടെ നിർദേശപ്രകാരമാണ് യുക്രൈന്റെ നീക്കമെന്ന് റഷ്യ ആരോപിച്ചു. മേഖലയിലെ സംഘർഷാവസ്ഥയിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിലെ സംഘർഷാവസ്ഥയെ ശ്രദ്ധയോടെയാണ് ലോക രാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *