സച്ചിൻ ഓപൺസ് എഗൈൻ; ക്രിക്കറ്റ് ലോകകപ്പിലേക്ക് സച്ചിന്റെ അപ്രതീക്ഷിത എൻട്രിയും

ഇനിയുള്ള ഒന്നര മാസക്കാലം ക്രിക്കറ്റ് ആവേശത്തിലാണ് ലോകം. പന്ത്രണ്ടാം ക്രിക്കറ്റ് ലോകകപ്പിന് ലണ്ടനിൽ തുടക്കമാകുമ്പോൾ ക്രിക്കറ്റ് ആരാധകർക്ക് മറ്റൊരു സർപ്രൈസ് കൂടി ലഭിക്കുകയാണ്. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറും ഇത്തവണ ലോകകപ്പിന്റെ ഭാഗമായി ഉണ്ടാകും

ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കമന്ററി ബോക്‌സിൽ സച്ചിൻ അരങ്ങേറ്റം കുറിക്കും. സ്റ്റാർ സ്‌പോർട്‌സിൽ 1.30 മുതൽ ആരംഭിക്കുന്ന പ്രീ ഷോയിലാണ് സച്ചിൻ കളി വിലയിരുത്താൻ എത്തുക. സച്ചിൻ ഓപൺസ് എഗൈൻ എന്നാണ് പരിപാടിയുടെ പേര്.

മുൻ താരങ്ങളും സച്ചിനൊപ്പം പരിപാടിയിൽ പങ്കെടുക്കും. ഇന്ത്യ-ബംഗ്ലാദേശ് സന്നാഹ മത്സരത്തിൽ സൗരവ് ഗാംഗുലിയും മുൻ പരിശീലകൻ ജോൺ റൈറ്റും കമന്ററി പറയാനെത്തിയത് ആരാധകർക്ക് കൗതുകമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *