സാകിർ നായിക്കിനെ നാടുകടത്തില്ലെന്ന് മലേഷ്യ; ഇന്ത്യയുടെ ആവശ്യം തള്ളി

  • 6
    Shares

വിവാദ മതപ്രഭാഷകൻ സാകിർ നായിക്കിനെ നാടുകടത്തില്ലെന്ന് മലേഷ്യ അറിയിച്ചു. മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മൊഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാക്കിർ നായിക്കിനെ വിട്ടുനൽകണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മലേഷ്യൻ പ്രധാനമന്ത്രി

സാക്കിർ നായിക് ഇതുവരെ മലേഷ്യയിൽ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല. മലേഷ്യയിൽ സ്ഥിരതാമസക്കാരനായി അദ്ദേഹത്തെ അംഗീകരിച്ചിട്ടുള്ളതിനാൽ തിരിച്ചയക്കില്ലെന്ന് ക്വാലാലംപൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

കുറ്റവാളികളെ പരസ്പരം കൈമാറാൻ ഇന്ത്യയും മലേഷ്യയും തമ്മിൽ കരാർ നിലവിലുണ്ട്. ഇതിനനുസരിച്ചാണ് ഇന്ത്യ ഔദ്യോഗികമായി തന്നെ സാകിർ നായിക്കിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടത്.

ഭീകരവാദത്തിലേക്ക് യുവാക്കളെ ആകർഷിക്കുന്ന രീതിയിലുള്ള പ്രസംഗം തുടർന്നതോടെയാണ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചത്. അപകടം മണത്ത സാക്കിർ നായിക് മലേഷ്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *