സരബ്ജിത്ത് സിംഗിന്റെ കൊലപാതകം: പ്രതികളെ പാക് കോടതി വെറുതെ വിട്ടു

  • 6
    Shares

ഇന്ത്യക്കാരനായ സരബ്ജിത്ത് സിംഗിനെ പാക്കിസ്ഥാൻ ജയിലിനുള്ളിൽ വെച്ച് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പാക് കോടതി വെറുതെ വിട്ടു. സരബ്ജിത്ത് സിംഗിനൊപ്പമുണ്ടായിരുന്ന ആമിർ താണ്ട്‌ബെ, മുദാസിർ മുനീർ എന്നിവരെയാണ് ലാഹോർ കോടതി വെറുതെവിട്ടത്. കോടതിയിൽ ദൃക്‌സാക്ഷികൾ കൂറുമാറിയതോടെയാണ് പ്രതികളെ വെറുതെവിടാൻ കാരണം.

2013ലാണ് സരബ്ജിത്ത് സിംഗ് പാക് ജയിലിനുള്ളിൽ വെച്ച് കൊല്ലപ്പെടുന്നത്. 1990 ലെ ബോംബ് സ്‌ഫോടനത്തിൽ പങ്കുണ്ടെന്നാരോപിച്ചാണ് സരബ്ജിത്തിനെ പാക്കിസ്ഥാൻ തടവിലാക്കിയത്. സരബ്ജിത്തിന്റെ മോചനത്തിനായി ഇന്ത്യ നയതന്ത്രബന്ധം ശക്തമാക്കുന്നതിനിടെയാണ് ഇയാൾ കൊല്ലപ്പെടുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *