സൗദിക്കെതിരായ ആക്രമണം: തിരിച്ചടിക്കാൻ തിര നിറച്ച് കാത്തിരിക്കുകയാണെന്ന് ട്രംപ്

സൗദിയിലെ എണ്ണസംഭരണ ശാലകൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് മറുപടി നൽകാൻ യു എസ് തിര നിറച്ച് കാത്തിരിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണത്തിനെതിരെ സൈനിക ഇടപെടലുണ്ടാകുമെന്ന് സൂചിപ്പിക്കുകയാണ് അമേരിക്ക

ഇതിന് പിന്നിലെ ഉത്തരവാദികളെ അറിയാം. ഞങ്ങൾ തിര നിറച്ച് കാത്തിരിക്കുകയാണ്. സൗദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ഭീകരാക്രമണത്തിന് നേരെ തിരിച്ചടിക്കാൻ സൗദിക്ക് പ്രാപ്തിയുണ്ടെന്നും തങ്ങൾ അതിന് തയ്യാറാണെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കയെ അറിയിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *