അമേരിക്കയിൽ 21 ഇന്ത്യക്കാർക്ക് 20 വർഷം തടവ്

  • 6
    Shares

കോൾസെന്റർ മുഖേന അമേരിക്കയിലെ കുടിയേറ്റക്കാരെയടക്കം ഫോൺ വിളിച്ച് സർക്കാരിന് പണം കെട്ടിയില്ലെങ്കിൽ ഉടൻ അറസ്റ്റുണ്ടാകുമെന്നും നാട്ടിലേക്ക് തിരിച്ചയക്കുമെന്നും ഭീഷണിപ്പെടുത്തി കോടികൾ തട്ടിയ കേസിൽ 21 ഇന്ത്യക്കാർക്ക് അമേരിക്കയിൽ 20 വർഷം തടവ് ശിക്ഷ. ഗുജറാത്തിലെ അഹ്മദാബാദ് കേന്ദ്രീകരിച്ചുള്ള കോൾസെന്റർ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ടെക്സാസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസിൽ മൊത്തം 24 പേർക്കെതിരേയാണ് ശിക്ഷാ നടപടികൾ. കേസിൽ ഇന്ത്യയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഞ്ചോളം കോൾ സെന്ററുകളിലുള്ള ചില ജീവനക്കാരെയും കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൊലീസീന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തിരുന്നു. 2012നും 2016നും ഇടയ്ക്കാണ് കോൾസെന്ററുകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് നടന്നത്. കോൾസെന്റർ സേവനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയിൽ ഇത്തരത്തിലുള്ള നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമുള്ള കുടിയേറ്റക്കാരെയാണ് ഇവർ മുഖ്യമായും ലക്ഷ്യമിടുന്നത്.

അമേരിക്കയുടെ ഇന്റേണൽ റെവന്യൂ സർവീസ് ഉദ്യോഗസ്ഥാനാണെന്ന് സ്വയം പരിചയപ്പെടുത്തി ഫോണിൽ വിളിക്കുന്ന ഇവർ പിടിക്കപ്പെടാതിരിക്കാൻ നിശ്ചിത തുക അടയ്ക്കണമെന്ന് ആവശ്യപ്പെടുകയാണ് പതിവ്. ഇത്തരം ഫോൺ കോളുകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് അമേരിക്കൻ ഗവൺമെന്റ് നിർദേശം നൽകുന്നുണ്ടെങ്കിലും ഇത്തരം തട്ടിപ്പ് ഇപ്പോഴും തുടരുകയാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *