വിവാദ പ്രസംഗം അഭയം നൽകിയ രാജ്യത്തും: സാക്കിർ നായിക്കിന് ഇനി മലേഷ്യയിൽ ഒരിടത്തും പ്രസംഗിക്കാനാകില്ല

Loading...

മലേഷ്യൻ ഹിന്ദുക്കൾക്കെതിരായ പരാമർശത്തിന്റെ പേരിൽ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾക്ക് മലേഷ്യൻ സർക്കാർ വിലക്കേർപ്പെടുത്തി. മലേഷ്യയിൽ ഒരിടത്തും ഇനി സാക്കിർ നായിക്കിന് പ്രസംഗിക്കാനാകില്ല. നേരത്തെ ഇയാളെ പത്ത് മണിക്കൂറിലേറെ പോലീസ് ചോദ്യം ചെയ്തിരുന്നു

മലേഷ്യയിലെ തന്നെ മെലാക്ക, ജോഹോർ, സെലങ്കൂർ, പെനാംഗ്, കേഡ, സരാവക് എന്നിവിടങ്ങളിൽ ഇയാളുടെ മതപ്രഭാഷണത്തിന് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കും സാക്കിറിന് ഏർപ്പെടുത്തിയ വിവരം അറിയിച്ച് നിർദേശം കൈമാറിയിട്ടുണ്ട്.

കോട്ട ബാരുവിൽ ഓഗസ്റ്റ് 3ന് നടത്തിയ പ്രസംഗത്തിലായിരുന്നു സാക്കിറിന്റെ വിവാദ പരാമർശം. പഴയ അതിഥികളായ മലേഷ്യയിലെ ചൈനീസ് വംശജർ ഉടൻ രാജ്യം വിടണം എന്നായിരുന്നു ഒരു പരാമർശം. ഇന്ത്യയിലെ മുസ്ലിങ്ങൾക്കുള്ളതിനേക്കാൾ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കൾക്ക് ഉള്ളതെന്നായിരുന്നു മറ്റൊരു പരാമർശം.

മലേഷ്യൻ പ്രധാനമന്ത്രി മഹാദിർ മുഹമ്മദ് അടക്കം സാക്കിർ നായിക്കിനെതിരെ രംഗത്തുവന്നിരുന്നു. നായിക്ക് വംശീയ രാഷ്ട്രീയം കളിക്കാനാഗ്രഹിക്കുന്നുവെന്ന് വ്യക്തമായതായി മഹാദിർ പറഞ്ഞിരുന്നു. സാക്കിർ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കാതെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഇതുവരെ മാഹാദിർ സ്വീകരിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ മഹാദിറിന്റെ പിന്തുണയും സാക്കിറിന് നഷ്ടപ്പെടുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *