Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ബുർഖ ധരിച്ച യുവതിക്ക് നേരെ വംശീയാധിക്ഷേപം

something-us-man-asked-muslim-woman-with-veil

World

ബുർഖ ധരിച്ച യുവതിക്ക് നേരെ വംശീയാധിക്ഷേപം

വാഷിങ്ടൺ: റസ്‌റ്റോറന്റിൽ വച്ച് വംശീയാധിക്ഷേപം നടത്തിയയാളുടെ ദൃശ്യങ്ങൾ യുവതി പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ അമേരിക്കയിൽ പുതിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്.

ബുർഖ ധരിച്ച കാത്‌ലീൻ ആമിന ഡെഡി എന്ന യുവതിക്ക് നേരെ വംശീയാധിക്ഷേപം. തന്നെ റസ്റ്റോറന്റിൽ വെച്ച് വംശീയാധിക്ഷേപം നടത്തിയ മധ്യവയസ്‌കന്റെ ദൃശ്യങ്ങൾ യുവതി സ്മാർട്‌ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. കാലിഫോർണിയയിലെ റിവർസൈഡിലാണ് സംഭവം നടന്നത്.

‘ഇത് ഹാലോവീൻ വേഷമോ മറ്റോ ആണോ?’ എന്നായിരുന്നു ഇയാൾ യുവതിയോട് ചോദിച്ചത്. മുഖാവരണമുളള ബുർഖ ധരിച്ച യുവതിയുടെ കണ്ണ് മാത്രം പുറത്തു കാണാനായതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഉടൻ തന്നെ യുവതി ഇത് തന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിൽ പകർത്തുകയും ഇയാളോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ആശങ്കയോടെ നോക്കി നിൽക്കുന്ന കോഫി ഷോപ്പ് ജീവനക്കാരികളേയും വീഡിയോയിൽ കാണാനാകും.

എന്തിനാണ് തന്നോട് ഇപ്രകാരം പറഞ്ഞതെന്ന് യുവതി ചോദിച്ചപ്പോൾ ‘എന്ത് കൊണ്ട് പറയാൻ പാടില്ല’ എന്നായിരുന്നു ഇയാൾ മറുചോദ്യം. താനൊരു മുസ്‌ലിം ആണെന്ന് അറിഞ്ഞത് കൊണ്ടാണോ ഇങ്ങനെ പറയുന്നതെന്ന് ആമിന ചോദിച്ചപ്പോൾ അതെ എന്നായിരുന്നു ഇയാളുടെ മറുപടി. ‘നിങ്ങളുടെ മതം എനിക്ക് ഇഷ്ടമല്ല. അത് എന്നെ കൊല്ലാനാണ് പറയുന്നത്. നിങ്ങളുടെ കൈകൊണ്ട് മരിക്കാൻ എനിക്ക് താൽപര്യം ഇല്ല. മനസിലായോ?’ ഇയാൾ പറഞ്ഞു.

നിങ്ങൾ ഖുറാൻ വായിച്ചിട്ടിട്ടുണ്ടോ എന്ന് യുവതി തിരിച്ചു ചോദിച്ചപ്പോൾ മുഴുവനും തനിക്ക് അറിയാമെന്നായിരുന്നു ഇയാൾ പറഞ്ഞത്. അധിക്ഷേപം കനത്തപ്പോൾ കോഫി ഷോപ്പിലുണ്ടായിരുന്ന ഒരാൾ ഇയാൾക്കെതിരെ ശബ്ദം ഉയർത്തി ഇറങ്ങിപ്പോവാൻ ആവശ്യപ്പെട്ടു. ഇയാൾ ബില്ലടക്കാൻ നിന്നപ്പോൾ റസ്റ്ററന്റ് ജീവനക്കാരും പണം വാങ്ങാൻ തയ്യാറായില്ല. ഉടൻ തന്നെ ഇയാൾ ഇറങ്ങിപ്പോവുകയായിരുന്നു.

Muslim woman in #Niqab verbally abused by a bigot in a cafe in #California. #America #Islamophobia #Hijab #Islam

Posted by DOAM – Documenting Oppression Against Muslims on Saturday, 12 May 2018

Continue Reading
Advertisement
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in World

Advertisement

Title

Advertisement
To Top