കൊറിയൻ മുനമ്പിൽ വീണ്ടും സമാധാന കാറ്റ്; കിമ്മും മൂണും വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങുന്നു

  • 12
    Shares

വൈരം മറന്നു സമാധാനത്തിന്റെ പാതയിൽ നീങ്ങാനുള്ള ഉത്തര-ദക്ഷിണ കൊറിയൻ രാജ്യങ്ങളുടെ തീരുമാനം ഒന്നുകൂടി ഉറപ്പിച്ച് രാഷ്ട്രത്തലവൻമാർ വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങുന്നു. ഈ വർഷത്തെ മൂന്നാമത്തെ കൂടിക്കാഴ്ചക്കാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തയ്യാറെടുക്കുന്നത്.

ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ് യാംഗിൽ ഈ മാസം നടക്കുന്ന കൊറിയൻ ഉച്ചകോടിയിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുക. ആണവനിർവ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിൽ ചർച്ചയാകുക. സെപ്റ്റംബർ 18 മുതൽ 20 വരെയാണ് ഉച്ചകോടി നടക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *