ചുമലിൽ ഭാരമേറിയ ബാഗും തൂക്കി പള്ളിയിലേക്ക്; ശ്രീലങ്കൻ പള്ളി സ്‌ഫോടനത്തിന് തൊട്ടുമുമ്പുള്ള ചാവേറിന്റെ ദൃശ്യങ്ങൾ

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്‌ഫോടന പരമ്പരകളിലെ ഭാഗമായ ഒരു ചാവേറിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സ്‌ഫോടനം നടന്ന നെഗോബോയിലെ സെന്റ് സെബാസ്റ്റിയൻസ് ചർച്ചിലെ സിസിടിവികളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ശ്രീലങ്കൻ മാധ്യമങ്ങൾ പുറത്തുവിട്ടത്.

ഈസ്റ്റർ പ്രാർഥനകൾ നടന്നുകൊണ്ടിരിക്കെ ഭാരമേറിയ ബാഗും തൂക്കി യുവാവ് പള്ളിയിലേക്ക് നടന്നുവരുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. യുവാവ് പള്ളിയിലേക്ക് കയറുന്നതും ആൾക്കൂട്ടത്തിന് ഇടയിലേക്ക് കയറി ഇരിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.

നെഗോബോയിലെ സ്‌ഫോടനത്തിൽ മാത്രം 93 പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. എട്ട് സ്‌ഫോടനങ്ങളാണ് ഇസ്ലാമിക തീവ്രവാദികൾ ശ്രീലങ്കയിൽ നടത്തിയത്. 310 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *