മുസ്ലിം പള്ളിക്കെതിരെ കല്ലേറ്: ശ്രീലങ്കയിൽ ഫേസ്ബുക്കും വാട്‌സാപ്പും നിരോധിച്ചു

ശ്രീലങ്കയിൽ മുസ്ലിം പള്ളിക്കെതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ ഫേസ്ബുക്കും വാട്‌സാപ്പും താത്കാലികമായി ബ്ലോക്ക് ചെയ്തു. ചിലൗ നഗരത്തിലെ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയിലെ മുസ്ലിം പള്ളിക്ക് നേരെയാണ് കല്ലേറ് നടന്നത്. മുസ്ലിം ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് നേരെയും കല്ലേറ് നടന്നിരുന്നു

അബ്ദുൽ ഹമീദ് മുഹമ്മദ് ഹസ്മർ എന്ന 38കാരന്റെ ഫേസ്ബുക്ക് പോസ്റ്റാണ് അക്രമത്തിന് കാരണമായത്. ഒരു ദിവസം നിങ്ങളും കരയും എന്നായിരുന്നു മുഹമ്മദിന്റെ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റ്. ഇതേ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ കലഹം രൂക്ഷമാകുകയും അക്രമം തെരുവിലേക്ക് വ്യാപിക്കുകയുമായിരുന്നു. കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലുണ്ടായ സ്‌ഫോടന പരമ്പരകൾക്ക് പിന്നാലെ ശ്രീലങ്കയിലെ പലയിടങ്ങളിലും ക്രിസ്ത്യൻ-മുസ്ലിം സംഘർഷം റിപ്പോർട്ട് ചെയ്യുന്നുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *