ശ്രീലങ്കയിൽ ഭരണപ്രതിസന്ധി; റനിൽ വിക്രമസിംഗയെ പുറത്താക്കി രജപക്‌സെ പ്രധാനമന്ത്രി കസേരയിൽ

  • 5
    Shares

ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗയെ പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കി. മുൻ പ്രസിഡന്റ് കൂടിയായ മഹീന്ദ്ര രജപക്‌സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ അംഗങ്ങളുടെ സാന്നിധ്യത്തിൽ രജപക്‌സെ പ്രസിഡന്റിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുനൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ് റെനിൽ വിക്രമസിംഗയുടെ പാർട്ടിക്കുള്ള പിന്തുണ പിൻവലിച്ചതോടെയാണ് അദ്ദേഹത്തിന് സ്ഥാനം നഷ്ടമായത്. 2015ൽ റെനിൽ വിക്രമസിംഗയുടെ പിന്തുണയോടെയാണ് മൈത്രിപാല സിരിസേന പ്രസിഡന്റായത്.

രജപക്‌സെയെ പ്രധാനമന്ത്രിയാക്കുന്ന നീക്കം ഭരണഘടനാ പ്രതിസന്ധിക്ക് വഴിവെക്കുമെന്നാണ് കരുതുന്നത്. വ്യക്തമായ ഭൂരിപക്ഷം തെളിയിക്കാതെ പ്രധാനമന്ത്രിയെ പുറത്താക്കാൻ സാധിക്കില്ലെന്നാണ് ഭരണഘടനാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *