ശ്രീലങ്കയിൽ സ്ഥിതി ഗുരുതരം; സുരക്ഷാ സേനയുടെ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു

  • 3
    Shares

ഭരണ അരക്ഷിതാവസ്ഥ തുടരുന്ന ശ്രീലങ്കയിൽ പ്രതിഷേധം വ്യാപകം. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയെ പ്രസിഡന്റ് മൈത്രിപാല സിരിസേന പുറത്താക്കിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയും മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ അർജുണ രണതുംഗയും ഓഫീസിലേക്ക് എത്തിയപ്പോൾ തടയാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന വെടിയുതിർത്തു. ഒരാൾ കൊല്ലപ്പെട്ടു.

തന്നെ പ്രതിഷേധക്കാർ വധിക്കാൻ ശ്രമിച്ചപ്പോഴാണ് സുരക്ഷാ സേന വെടിയുതിർത്തതെന്ന് രണതുംഗ പറഞ്ഞു. സംഭവത്തിൽ രണതുംഗയുടെ അംഗരക്ഷകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസിഡന്റ് പുറത്താക്കിയെങ്കിലും വിക്രമസിംഗെ ഇതുവരെ അധികാരം വിട്ടൊഴിഞ്ഞിട്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *