തായ്‌ലാൻഡിൽ നിന്നും ആശ്വാസ വാർത്ത; ആറ് കുട്ടികളെ ഗുഹയിൽ നിന്ന് പുറത്തെത്തിച്ചു

  • 138
    Shares

ദിവസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ തായ്‌ലാൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ ഓരോന്നായി പുറത്തേക്ക് എത്തിക്കുന്നു. 13 കുട്ടികളിൽ ആറ് കുട്ടികളെ ഇതുവരെ പുറത്തെത്തിച്ചു. ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്.

ബാക്കി കുട്ടികളെയും ഫുട്‌ബോൾ കോച്ചിനെയും പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഗുഹയ്ക്കുള്ളിൽ തുടരുന്ന ഡോക്ടറുടെ നിർദേശപ്രകാരം ആരോഗ്യനില മോശമായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിക്കുന്നത്. ഇന്ന് രാത്രിയോടെ തന്നെ മുഴുവൻ കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കാനാകുമെന്നാണ് കരുതുന്നത്

കാലവസ്ഥ അനുകൂലമായി നിൽക്കുന്നതും രക്ഷപ്രവർത്തനത്തിന്റെ വേഗത വർധിപ്പിക്കുന്നുണ്ട്. പ്രതീക്ഷിച്ചതിനേക്കാൾ രണ്ട് മണിക്കൂർ നേരത്തെയാണ് ആറ് കുട്ടികളെയും പുറത്ത് എത്തിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള 13 മുങ്ങൽ വിദഗ്ധരും തായ്‌ലാൻഡ് നേവിയിലെ അഞ്ച് മുങ്ങൽ വിദഗ്ധരുമടക്കം 18 പേരാണ് രക്ഷപ്രവർത്തകരുടെ സംഘത്തിലുള്ളത്. നാല് സംഘങ്ങളാക്കി തിരിച്ചാണ് കുട്ടികളെ പുറത്തേക്ക് എത്തിക്കുന്നത്.

കുട്ടികളുള്ള സ്ഥലം മുതൽ ഗുഹാമുഖം വരെ കയർ ഇട്ട ശേഷം നീന്തൽ സ്യൂട്ടും മാസ്‌കും ധരിപ്പിച്ചാണ് കുട്ടികളെ പുറത്തേക്ക് എത്തിക്കുന്നത്. രണ്ട് രക്ഷപ്രവർത്തകരും ഒരു കുട്ടിയെ രക്ഷപ്പെടുത്താൻ ഒപ്പമുണ്ടാകും.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *