ലോകം കൈകോർത്ത രക്ഷാപ്രവർത്തനം, നീറുന്ന ഓർമയായി സമൻ കുനോന്ത്; ഒടുവിൽ എല്ലാ പ്രതിബന്ധങ്ങളും നീക്കി അവർ പുറത്തിറങ്ങി

  • 90
    Shares

ജുൺ 23നാണ് ഫുട്‌ബോൾ പരിശീലനത്തിന് ശേഷം പന്ത്രണ്ട് കുട്ടികളുമായി ഇകപാൽ ചാൻടവോങ് എന്ന പരിശീലകൻ താം ലുവാങ് ഗുഹയ്ക്കുള്ളിലേക്ക് കയറുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു മഴ കനത്തത്. മഴ ശക്തമായി തുടങ്ങിയതോടെ ഗുഹയ്ക്കുള്ളിലേക്ക് വെള്ളം നിറയാൻ തുടങ്ങി. ഗുഹാകവാടം ചെളിമൂടി അടയുകയും ചെയ്‌തോടെ രക്ഷാ മാർഗം തേടി ഇവർ കൂടുതൽ ഉള്ളിലേക്ക് പോകുകയായിരുന്നു

കുട്ടികളെ കാണാതായ വാർത്ത തായ്‌ലാൻഡിനൊപ്പം ലോകവും അറിഞ്ഞു. പിന്നീട് അവർക്കായുള്ള തിരച്ചിൽ. ഒമ്പത് ദിവസത്തിന് ശേഷമാണ് 13 പേരും ജീവനോടെ തന്നെ ഗുഹയ്ക്കുള്ളിലുണ്ടെന്ന് കണ്ടെത്തുന്നത്. പിന്നീട് ചരിത്രത്തിൽ ഇന്നുവരെ അടയാളപ്പെടുത്താത്ത രീതിയിലുള്ള രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു. ബ്രിട്ടൻ, അമേരിക്ക, ചൈന, മ്യാൻമാർ, ഓസ്‌ട്രേലിയ, ജപ്പാൻ, റഷ്യ, ഡെൻമാർക്ക്, സ്വീഡൻ, ബൽജിയം, ജർമനി, ഇസ്രായേൽ തുടങ്ങി ലോകമൊന്നാകെ രക്ഷാ കരങ്ങളുമായി ഗുഹാമുഖത്തേക്ക് ഇരമ്പിയാർത്തുവന്നു

കുട്ടികളുടെ ബാഗുകളും ഷൂസും സൈക്കിളുകളും ഗുഹാമുഖത്ത് കണ്ടതോടെയാണ് ഇവർ ഇതിനുള്ളിൽ അകപ്പെട്ടതായി സംശയം ഉടലെടുത്തത്. ഗുഹാമുഖത്ത് ഇവരുടെ കാൽപ്പാടുകൾ കണ്ടെത്തിയതോടെ ചരിത്രപരമായ രക്ഷാ പ്രവർത്തനത്തിന് തുടക്കമാകുകയായിരുന്നു. തായ്‌ലാൻഡ് നാവികസേനയുടെ മുങ്ങൽ വിദഗ്ധർ ഗുഹയ്ക്കുള്ളിൽ ജൂൺ 25നാണ് കയറുന്നത്. പ്രതികൂല കാലാവസ്ഥയായതോടെ ഇവർ തിരിച്ചിറങ്ങുന്നു

ജൂൺ 27ന് ആയിരത്തോളം സൈനികരും നാവികസേനാംഗങ്ങളും ഗുഹാമുഖത്ത്. അമേരിക്കയുടെ 30 സൈനികരും ബ്രിട്ടീഷ് ഡൈവിംഗ് വിദഗ്ധരും ഗുഹാമുഖത്ത് എത്തിച്ചേർന്നു. 28ന് ഗുഹയ്ക്കുള്ളിലെ വെള്ളം പമ്പ് ചെയ്ത് കളയാനുള്ള ഉപകരണങ്ങൾ എത്തിക്കുന്നു. 29ന് ചൈനയിൽ നിന്നുള്ള വിദഗ്ധ സംഘം തായ്‌ലാൻഡിൽ

ജൂൺ 30ന് ഗുഹയിലെ ജലനിരപ്പ് താഴ്ന്നതോടെ മോർട്ടറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു നീക്കുന്നു. തായ് നാവിക സേനയുടെ നീന്തൽ സംഘം ഗുഹയ്ക്കുള്ളിലേക്ക് വീണ്ടും. കുട്ടികളുണ്ടെന്ന് കരുതുന്ന സ്ഥലത്തേക്ക് 4 കിലോമീറ്ററെങ്കിലും യാത്ര ചെയ്യണമെന്ന് സൂചനകൾ. ഗുഹാ മുഖത്ത് പ്രാർഥനാ ക്യാമ്പുകളും സജീവം. കുട്ടികളുടെ ബന്ധുക്കളും താത്കാലിക ടെന്റുകളിൽ കഴിയുന്നു.

ജൂലൈ 1ന് ഗുഹയ്ക്കുള്ളിൽ എയർ ടാങ്കുകളും മറ്റുപകരണങ്ങളും വെക്കുന്നതിനായി സുരക്ഷിത സ്ഥാനം രക്ഷാ പ്രവർത്തകർ കണ്ടെത്തുന്നു. ജൂലൈ 2ന് പത്ത് ദിവസത്തിന് ശേഷം ലോകം കാത്തിരുന്ന നിമിഷമെത്തി. 13 ജീവനുകളെയും രക്ഷാപ്രവർത്തകർ കണ്ടെത്തുന്നു. ഇവരുടെ ചിത്രങ്ങൾ പുറത്തേക്ക് നൽകുന്നു. ഒമ്പത് ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ ബ്രിട്ടീഷ് രക്ഷാപ്രവർത്തകരാണ് ഇവരെ കണ്ടെത്തുന്നത്.

കുട്ടികളും കോച്ചും ജീവനോടെയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങളെ കുറിച്ച് ചർച്ചകൾ നടക്കുന്നു. ഇതിനിടിയിൽ കുട്ടികളുമായുള്ള ആശയവിനിമയം. തങ്ങൾക്ക് വിശക്കുന്നതായും തിരിച്ചുപോകണമെന്നും കുട്ടികൾ പറയുന്നു. ജൂലൈ 3ന് കുട്ടികൾക്ക് ആഹാരവും മരുന്നും എത്തിച്ചു നൽകുന്നു. ഗുഹയ്ക്കുള്ളിൽ വെള്ളം ക്രമാതീതമായി ഉയർന്നു തുടങ്ങിയതോടെ ഇവരെ പുറത്തെത്തിക്കാൻ മൂന്ന് മാസമെങ്കിലും വേണ്ടി വരുമെന്ന് വിലയിരുത്തൽ

കുട്ടികളുടെ പുതിയ വീഡിയോ പുറത്തുവരുന്നു. ആദ്യം കണ്ടതിലും ആരോഗ്യവാൻമാരായി കുട്ടികളെ കണ്ടതോടെ ലോകം ആശ്വാസത്തിൽ. ജൂലൈ നാലിന് സർവ സന്നാഹങ്ങളുമായി കൂടുതൽ രക്ഷാപ്രവർത്തകർ ഗുഹയ്ക്കുള്ളിലേക്ക്. കുട്ടികളെ നീന്തൽ പരിശീലിപ്പിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നു. 24 മണിക്കൂറും ഗുഹക്കുള്ളിലെ വെള്ളം പമ്പ് ചെയ്ത് പുറത്തുകളയുന്ന പ്രവർത്തനം തുടരുന്നു.

ജൂലൈ 5ന് മഴ ശക്തമായതോടെ ഇവരെ ഏതുവിധേനയും പുറത്തെത്തിക്കണമെന്ന ആലോചന ശക്തമാകുന്നു. ജൂലൈ 6ന് ലോകത്തെ കണ്ണീരിലാഴ്ത്തി രക്ഷാ പ്രവർത്തകനായ സമൻ കുനോന്ത് ഗുഹയ്ക്കുള്ളിൽ ശ്വാസം മുട്ടി മരിക്കുന്നു. കുട്ടികൾക്കായി ഓക്‌സിജൻ എത്തിച്ച ശേഷം മടങ്ങി വരുന്നതിനിടെ സ്വന്തം ശേഖരത്തിലെ ഓക്‌സിജൻ തീർന്നതാണ് സമന്റെ മരണത്തിന് കാരണമായത്.

ജൂലൈ ഏഴിന് ചർച്ചകൾ പുറത്ത് സജീവം. കുട്ടികൾക്കുള്ള കൂടുതൽ ഓക്‌സിജൻ സിലിണ്ടറുകളും ഭക്ഷണവുമായി രക്ഷാപ്രവർത്തകർ ഇപ്പോഴും ഗുഹയ്ക്കുള്ളിൽ. വെള്ളം പമ്പ് ചെയ്ത് കളയുന്ന ജോലി തുടരുന്നു. കുട്ടികളുടെ ആദ്യ കത്ത് പുറത്ത് വരുന്നു. ഞങ്ങൾ സ്‌ട്രോംഗ് ആണെന്നും ആരും പേടിക്കേണ്ടെന്നും കത്തിൽ കുട്ടികൾ.

ജൂലൈ 8ന് ലോകം കാത്തിരുന്ന നിമിഷമെത്തി. കുട്ടികളെ ഓരോരുത്തരായി പുറത്തേക്ക് എത്തിക്കുന്നു. ആദ്യ ദിവസത്തിൽ നാല് പേരെയാണ് പുറത്ത് എത്തിച്ചത്. പ്രദേശിക സമയം വൈകുന്നേരം 5.40ന് ആണ് ആദ്യ കുട്ടി പുറത്തെത്തിയത്. പിന്നീടുള്ള മൂന്ന് ദിവസങ്ങളിലായി മുഴുവൻ പേരും പുറത്തേക്ക്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *