ഗുഹയിൽ കുടുങ്ങിയ കുട്ടികളെ പുറത്തെടുക്കാൻ മാസങ്ങൾ വേണ്ടിവരുമെന്ന് സൂചന

  • 53
    Shares

തായ്‌ലാൻഡിലെ ലവാങ് ഗുഹയിൽ കുടുങ്ങിയ ഫുട്‌ബോൾ ടീം അംഗങ്ങളെയും കോച്ചിനെയും പുറത്തെത്തിക്കാൻ മാസങ്ങൾ എടുക്കുമെന്ന് സൂചന. മൺസൂൺ അവസാനിക്കുന്ന ഒക്ടോബറിന് ശേഷം മാത്രമേ ഇവരെ പുറത്തെത്തിക്കാനാകു എന്നാണ് റിപ്പോർട്ട്.

10 കിലോമീറ്ററുള്ള ഗുഹയിലെ അങ്ങേയറ്റത്താണ് കുട്ടികളും കോച്ചുമുള്ളത്. മഴക്കാലത്ത് 16 അടിയോളം ഉയരത്തിൽ ഗുഹയ്ക്കുള്ളിൽ വെള്ളം കയറും. ഇതിനാൽ കുട്ടികളെ നീന്തൽ അടക്കമുള്ള കാര്യങ്ങൾ പഠിപ്പിക്കാനാണ് ആദ്യ ശ്രമം.

പത്ത് ദിവസം നീണ്ട തിരിച്ചിലിനൊടുവിലാണ് കുട്ടികൾ ജീവനോടെയുള്ളതായി കണ്ടെത്തിയത്. ആരോഗ്യസ്ഥിതി തീർത്തും മോശമായതിനാൽ ഇവർക്കുള്ള ഭക്ഷണവും മരുന്നും ഏതുവിധേനയും ഗുഹയ്ക്കുള്ളിൽ എത്തിക്കാനാണ് നോക്കുന്നത്.

തീർത്തും ഭയവിഹ്വലരായി ഇരിക്കുന്ന കുട്ടികളെ സമാധാനിപ്പിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. കനത്ത മഴയെ തുടർന്നാണ് ഇവർ ഗുഹയ്ക്കുള്ളിൽ അഭയം തേടിയത്. എന്നാൽ മഴ കനക്കുകയും മണ്ണും ചെളിയും നിറഞ്ഞ് കവാടം അടയുകയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *