ഗുഹയിലകപ്പെട്ട കുട്ടികളുടെ ചിരികാത്ത് ലോകം

  • 31
    Shares

പതിനെട്ട് ഡൈവർമാരുടെ നേതൃത്വത്തിൽ തായ്‌ലാൻഡിൽ ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്‌ബോൾ പരിശീലകനെയും പുറത്തെത്തിക്കാനുള്ള അടിയന്തരരക്ഷാപ്രവർത്തനത്തിന് തുടക്കമാകുന്നു. ഇനിയുള്ള 11 മണിക്കൂർ വളരെ നിർണായകം. മഴ കുറഞ്ഞതോടെ ഗുഹക്കുള്ളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. കുട്ടികളെ പുറത്തെത്തിക്കാനുചിതമായ സമയം ഇതാണെന്ന് രക്ഷാപ്രവർത്തകസംഘം അറിയിച്ചു. ഇതിന്റെ ഭാഗമായി ഗുഹാപരിസരത്ത് തടിച്ചുകൂടിയ മാധ്യമപ്രവർത്തകരെ ഒഴിപ്പിക്കുകയും െചയ്തു.

ഇനിയുള്ള നാല് ദിവസങ്ങൾ നിർണായകമാണ്. വീണ്ടും മഴ പെയ്യും മുൻപ് കുട്ടികളെ പുറത്തെത്തിക്കാനുള്ള ഊർജിതശ്രമങ്ങളാണ് നടക്കുന്നത്. ഓരോ കുട്ടിക്കുമൊപ്പം രണ്ട് ഡൈവർമാർ വീതമുണ്ടാകും. ബഡ്ഡി ഡൈവിങ് എന്ന രീതിയാണ് ഇവിടെ സ്വീകരിക്കുക. ഇടുങ്ങിയ, ദുർഘടമായ വഴികളാണ് ഗുഹയിൽ പലയിടത്തും. ചിലയിടത്ത് ശക്തമായ അടിയൊഴുക്കുമുണ്ട്. വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തിവേണം കുട്ടികളെ പുറത്തെത്തിക്കാൻ. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതൽ ഓക്‌സിജൻ ടാങ്കുകൾ സ്ഥാപിക്കും. ഗുഹക്കുപുറത്തുനിന്ന് കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താൻ ആറ് മണിക്കൂർ വേണം..

ഒരു കുട്ടിയെ പുറത്തെത്തിക്കാൻ വേണ്ട ചുരുങ്ങിയ സമയം 11 മണിക്കൂർ. ജലനിരപ്പ് താഴ്ന്നതോടെ അപകടസാധ്യതയും കുറഞ്ഞെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ വരും മണിക്കൂറുകളിൽ മഴ പെയ്താൽ എല്ലാ ശ്രമങ്ങളും പാളും. രക്ഷാപ്രവർത്തനത്തിനിടെ ശ്വാസം മുട്ടി ഒരു ഡൈവർ മരിച്ചത് അപകടസാധ്യതക്കുള്ള മുന്നറിയിപ്പായാണ് അധികൃതർ ചൂണ്ടിക്കാണിച്ചത്. പദ്ധതിയെക്കുറിച്ച് കുട്ടികളുടെ കുടുംബങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നു. രക്ഷാപ്രവർത്തനശ്രമങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ജൂൺ 23നാണ് 12 കുട്ടികളും ഫുട്‌ബോൾ പരിശീലകനും ഗുഹക്കുള്ളിൽ കുടുങ്ങുന്നത്. പത്താം ദിവസം കണ്ടെത്തിയെങ്കിലും ഇവരെ ഇതുവരെ പുറത്തെത്തിക്കാനാകാത്തത് ആശങ്കയിലാക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *