മരണമുഖത്ത് നിന്നും അവർ ജീവിതത്തിലേക്ക്; ഗുഹയിൽ നിന്നുള്ള രക്ഷാപ്രവർത്തനം തുടരുന്നു

Loading...
  • 14
    Shares

തായ്‌ലാൻഡിലെ താംലുവാങ് ഗുഹയിൽ നിന്ന് ബാക്കിയുള്ള കുട്ടികളെ കൂടി പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം ഇന്ന് തുടരും. ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 13 കുട്ടികളിൽ നാല് പേരെ ഇന്നലെ സുരക്ഷിതമായി പുറത്ത് എത്തിച്ചിരുന്നു. രണ്ട് പേരെ ഗുഹയ്ക്കകത്ത് തന്നെയുള്ള സുരക്ഷിത കേന്ദ്രത്തിലും എത്തിച്ചു. പുറത്ത് എത്തിച്ച നാല് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി

ഗുഹാ മുഖത്തിന് സമീപമുള്ള ചേംബർ 3 എന്നറിയപ്പെടുന്ന ബേസ് ക്യാമ്പിലാണ് രണ്ട് കുട്ടികൾ ഉള്ളത്. ബാക്കിയുള്ള ഏഴ് പേർക്കായി രണ്ടാം ഘട്ട രക്ഷാ പ്രവർത്തനം ഇന്ന് ആരംഭിക്കും. 10 മുതൽ 20 മണിക്കൂർ നേരമെങ്കിലും രണ്ടാം ഘട്ട രക്ഷാപ്രവർത്തനത്തിന് വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

വിദേശത്തു നിന്നുള്ളവരടക്കം 18 പേരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. പുറത്തേക്ക് വരുന്ന ഓരോ കുട്ടിക്കുമൊപ്പം രണ്ട് രക്ഷാ പ്രവർത്തകർ അനുഗമിക്കും. 13 മെഡിക്കൽ സംഘങ്ങൾ ഗുഹയ്ക്ക് പുറത്ത് കുട്ടികൾക്കായി കാത്തിരിക്കുന്നുണ്ട്. അടിയന്തര പരീശീലനം ലഭിച്ച ഡോക്ടർമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ഗുഹാ മുഖത്ത് സജ്ജരാക്കി നിർത്തിയിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *